Connect with us

kollam murder

കൊല്ലത്ത് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിനി ശരണ്യയാണ് മരിച്ചത്

Published

|

Last Updated

കൊല്ലം | ഭര്‍ത്താവ് പെട്രോള്‍ ഒളിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ്ശരണ്യ ഭവനില്‍ ശരണ്യ(35)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭര്‍ത്താവ് ബിനു(40)വിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് ശരണ്യക്കെതിരെ ഭര്‍ത്താവിന്റെ ആക്രമണമുണ്ടായത്. ബക്കറ്റില്‍ പെട്രോളുമായി വീട്ടിലെത്തിയ ബിനു ശരണ്യ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ശരീരത്തില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ശരണ്യക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂര കൊലപാതകം നടത്തിയത്.

 

 

---- facebook comment plugin here -----

Latest