Connect with us

Kerala

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് ഒന്നു മുതല്‍ മൂന്ന് വരെ പ്രതികള്‍.

Published

|

Last Updated

കൊല്ലം|കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. മുപ്പതിനായിരം രൂപ പിഴയും അടക്കണം. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് ഒന്നു മുതല്‍ മൂന്ന് വരെ പ്രതികള്‍. നാലാം പ്രതി ഷംസുദ്ദിനെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കി.

എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്ക് മേല്‍ യു എ പി എ ചുമത്തിയതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്ത് സ്ഫോടനം നടന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

 

 

 

Latest