Kerala
കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസ്: വിധി മറ്റന്നാള്‍
കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
കൊല്ലം | കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ (നവം: ഏഴ്) ശിക്ഷ വിധിക്കും. ശിക്ഷാവിധിയിന്മേലുള്ള വാദം കോടതിയില്‍ പൂര്‍ത്തിയായി.
പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷനും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതികളും വാദിച്ചു. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
നിരോധിത ഭീകര സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ ഒന്നാം പ്രതി അബ്ബാസ് അലി (31), രണ്ടാം പ്രതി ഷംസൂണ്‍ കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് സെഷന്‍സ് ജഡ്ജി ജി ഗോപകുമാര്‍ കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദീനെ (28) തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
---- facebook comment plugin here -----