Connect with us

Kerala

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: വിധി നാളെ

സ്‌ഫോടനമുണ്ടായി എട്ട് വര്‍ഷത്തിനു ശേഷമാണ് കോടതി വിധി പറയാനിരിക്കുന്നത്.

Published

|

Last Updated

കൊല്ലം | കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസില്‍ വിധി നാളെ. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. സ്‌ഫോടനമുണ്ടായി എട്ട് വര്‍ഷത്തിനു ശേഷമാണ് കോടതി വിധി പറയാനിരിക്കുന്നത്.

ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നാല് പ്രതികളെയും കോടതിയില്‍ നേരിട്ട് ഹാജരാക്കും. ഒക്ടോബര്‍ 29ന് വിധി പറയാനിരുന്ന കേസില്‍ പ്രതികളുടെ മൊഴികളില്‍ കോടതി കൂടുതല്‍ വ്യക്തത തേടിയിരുന്നു. തുടര്‍ന്നാണ് വിധി പ്രഖ്യാപനം നവംബര്‍ നാലിലേക്കു മാറ്റിയത്.

2016 ജൂണ്‍ 15നാണ് സ്ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.

 

Latest