Kerala
കൊല്ലത്ത് കലയോളങ്ങള്‍ ആഞ്ഞടിക്കുന്നു ; മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്
കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി
കൊല്ലം | ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള അഷ്ടമുടി കായലിന്റെ തീരത്ത് ആരവ ആഘോഷളോടെ തിമിര്‍ക്കുന്നു. നാടും നഗരവും കുട്ടികളിലെ സര്‍ഗ്ഗാത്മക കലയില്‍ മുഴുകുമ്പോള്‍ മത്സരാവേശം ഓരോ നിമിഷത്തിലും പോയിന്റ് നിലയിലും കാണാം. 62ാമത് സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച 640 പോയിന്റ്കളുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ .625 പോയിന്റുകളോടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്. 623 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 608 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്. ആതിഥേയരായ കൊല്ലം ജില്ല 602 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്.
മലപ്പുറം-597 ,എറണാകുളം – 591, തിരുവനന്തപുരം -566,ആലപ്പുഴ- 561, കാസര്‍ഗോഡ് 551, കോട്ടയം -541, വയനാട് – 517, പത്തനംതിട്ട-489 , ഇടുക്കി- 467 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നിലകള്‍.
58 മത്സരങ്ങളില്‍ 47 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.