Connect with us

Kerala

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു

എല്‍ ഡി എഫിലെ ധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സി പി ഐക്ക് നല്‍കണം

Published

|

Last Updated

കൊല്ലം  | എല്‍ ഡി എഫ് ധാരണ പ്രകാരം കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു രാജിപ്രഖ്യാപനം.

എല്‍ ഡി എഫിലെ മുന്‍ധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സി പി ഐക്ക് നല്‍കണമായിരുന്നു. കഴിഞ്ഞ അഞ്ചിന് സി പി ഐ പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു. കൊല്ലം മധുവും മറ്റു രണ്ടു കൗണ്‍സിലര്‍മാരും ഇന്നു നടന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ആകെ 55 വാര്‍ഡുകളില്‍ 28 ഇടത്ത് സി പി എം പ്രതിനിധികളും 10 ഇടത്ത് സി പി ഐ പ്രതിനിധികളുമാണ് കൗണ്‍സിലര്‍മാരായുള്ളത്. ഡപ്യൂട്ടി മേയര്‍ക്ക് പിന്നാലെ മേയറും രാജിവച്ചതോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് നിലവില്‍ ഇരുവരുടെയും താല്‍ക്കാലിക ചുമതല. ഭരണത്തില്‍ നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ധാരണ നടപ്പാക്കാന്‍ വൈകുന്നതിനെതിരെ സി പി ഐ രണ്ടു തവണ സിപിഎമ്മിന് കത്തു നല്‍കിയിരുന്നു.

Latest