Connect with us

Kerala

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിനി പിടിയില്‍

യുവതി പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി

Published

|

Last Updated

ആലപ്പുഴ | 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്.

ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകക്ക് താമസിക്കുന്ന 16കാരനാണ് പീഡനത്തിനിരയായത്. ഡിസംബര്‍ ഒന്നിന് യുവതി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നും പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് 16കാരന്‍ പോലീസിന് നല്‍കിയ മൊഴി.

ഇരുവരും മൈസൂരു, മാഹി, പാലക്കാട്, പളനി, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പോലീസ് പറയുന്നു. നേരത്തേ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ യുവതിയുടെ ബന്ധുകൂടിയായ 16കാരന്റെ വീട്ടില്‍ താമസിപ്പിച്ചു.

ഇതിനിടയിലാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവില്‍ പോയത്. 16 കാരന്റെ മാതാവ് വള്ളികുന്നം പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

 

Latest