Kerala
സഊദി അല്‍ ഖോബാറില്‍ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു
സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കവേ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു

ദമാം | സഊദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ വാഹനമിടിച്ച് കൊല്ലം
സ്വദേശി മരിച്ചു . കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെമകന്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്.
അല്‍ഖോബാറിലെ തുഖ്ബ സ്ട്രീറ്റ് 20ല്‍ റോഡിലെ സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കവേ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തുഖ്ബയില്‍ സ്വന്തമായി എ സി വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു
ഭാര്യ: ശ്രീജ, മക്കള്‍: ഗണേഷ്, കാവ്യ. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
---- facebook comment plugin here -----