Kerala
അപ്രതീക്ഷിത മഴയിലും ചോരാത്ത ആവേശവുമായി കൊല്ലം
അവധിദിനമായ ഞായറാഴ്ച്ച വന്‍ ജനപ്രവാഹമാണ് കലോത്സവ നഗരിയിലേക്ക് എത്തുന്നത്.

കൊല്ലം | 62ാമത് സംസ്ഥാന കലോത്സവപ്പോരാട്ടം അവസാന ഘട്ടത്തിലേക്ക് മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി കൊല്ലത്ത് മഴ തകര്‍ത്തുപെയ്തു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് മഴയെ തുടര്‍ന്ന് ചെറിയതോതില്‍ വെള്ളക്കെട്ടുണ്ടായി . എന്നാല്‍ മഴയെ കണക്കിലെടുക്കാതെ നൂറുകണക്കിനാളുകളാണ് വേദികള്‍ക്ക് മുന്നിലുള്ളത്.
വൈകീട്ട് പെയ്ത മഴ അല്‍പ്പനേരം ശക്തിയായി തന്നെ കൊല്ലം നഗരത്തില്‍ പെയ്തു. മഴമൂലം ചെറിയ തടസ്സങ്ങള്‍ നേരിട്ടതോടെ ഒന്നാംവേദിയിലെ ഹൈസ്‌ക്കൂള്‍ വിഭാഗം സംഘനൃത്തം കുറച്ച് സമയം നിര്‍ത്തിവെക്കേണ്ടിവന്നു. പ്രധാനവേദിയിലെ ഗ്രീന്‍ റൂമിലും വെള്ളം ഒഴുകിയെത്തി. സ്റ്റാളുകളിലും വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. മഴ അല്‍പ്പം ശമിച്ചതോടെ പരിപാടികള്‍ വീണ്ടും പുനരാരംഭിച്ചു.
അവധിദിനമായ ഞായറാഴ്ച്ച വന്‍ ജനപ്രവാഹമാണ് കലോത്സവ നഗരിയിലേക്ക് എത്തുന്നത്.