Kerala
കൊല്ലത്ത് സ്ത്രീയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകന്‍ അഖിലിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
കൊല്ലം | പടപ്പക്കരയില്‍ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
ഇന്നലെയാണ് പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കൂര്‍ത്ത ഉളികൊണ്ട് കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. പുഷ്പലതയുടെ പിതാവ് ആന്റണിക്കും ചുറ്റിക കൊണ്ട് അടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ആന്റണി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുഷ്പലതയുടെ മകന്‍ അഖിലിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരിക്കടിമയായ അഖില്‍ പണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. പുഷ്പലതയ്ക്കും ആന്റണിക്കും ആക്രമണമേറ്റ ശേഷം ഇയാളെ കാണാതായിരുന്നു.