Connect with us

Kerala

കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങി പുലി ചത്ത സംഭവം: പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Published

|

Last Updated

പാലക്കാട് | പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങി പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവമാണ് പുലിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പിക്കുരുക്കില്‍ അകപ്പെട്ടത് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലിന് തളര്‍ച്ചയുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ ഹൃദയത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്.

പുലിയെ കൂട്ടിലാക്കുന്നതിനായി മയക്കുവെടി വെച്ചെങ്കിലും വളരെ കുറച്ച് മരുന്ന് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളു.

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വെറ്ററിനറി സര്‍ജന്‍ ഡോ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പുലിയെ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്.

Latest