Connect with us

Kerala

കൊല്ലൂര്‍വിള സഹകരണ ബേങ്ക് ക്രമക്കേട്; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

കൊല്ലം| കൊല്ലൂര്‍വിള സഹകരണ ബേങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. ബേങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.

കൊല്ലൂര്‍വിള സഹകരണ ബേങ്കില്‍ സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് അന്വേഷണം നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പോലീസ് നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

നേരത്തെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ  സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതിയുടെ ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി.

 

 

 

Latest