Connect with us

Kerala

വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കൊമ്പനാനയെ രണ്ടു തവണ മയക്കുവെടി വെച്ചു

താഴെയങ്ങാടിയിലെ വാഴത്തോട്ടത്തില്‍ വെച്ചാണ് ആനക്ക് വെടിയേറ്റത്.

Published

|

Last Updated

മാനന്തവാടി | വയനാട് മാനന്തവാടിക്കടുത്ത് പായോടയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന തണ്ണീര്‍ക്കൊമ്പനെ രണ്ടു തവണ മയക്കുവെടി വെച്ചു. താഴെയങ്ങാടിയിലെ വാഴത്തോട്ടത്തില്‍ വെച്ചാണ് ആനക്ക് വെടിയേറ്റത്. ആനയുടെ പിന്‍ഭാഗത്തായാണ് മയക്കുവെടി തറഞ്ഞു കയറിയത്. ആദ്യ മയക്കുവെടി വെച്ച ശേഷം 12 മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത്. ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്. കുങ്കിയാനകളായ വിക്രമിനെയും സൂര്യനെയും ഉടന്‍ കൊമ്പന്റെ അടുത്തെത്തിക്കും. ആനയെ കയറ്റാന്‍ എലഫന്റ് ആംബുലന്‍സ് സജ്ജീകരിച്ചു നിര്‍ത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്. ആര്‍ ആര്‍ ടി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. വെറ്ററിനറി സംഘവും സ്ഥലത്തുണ്ട്. വനംവകുപ്പിന്റെ നിര്‍ണായക ദൗത്യങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച സ്ഥലത്തെത്തി.

20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസന്‍ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.

 

 

 

Latest