Connect with us

Malappuram

കൊണ്ടോട്ടി ബുഖാരി 35-ാം വാര്‍ഷിക സമ്മേളനം ഇന്ന് ആരംഭിക്കും

വൈകുന്നേരം നാലിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കൊണ്ടോട്ടി | വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക ജീവ കാരുണ്യ മേഖലയില്‍ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന കൊണ്ടോട്ടി ബുഖാരി സ്ഥാപങ്ങളുടെ 35-ാം വാര്‍ഷിക അഞ്ചാം ബിരുദദാന സമ്മേളനം ഇന്ന് ആരംഭിക്കും. വൈകുന്നേരം 3.30 ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പതാക ഉയര്‍ത്തും.

വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, കെ. പി. എച്ച് തങ്ങള്‍ കാവനൂര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദറൂസി ചിറയില്‍, സി. പി സൈദലവി ചെങ്ങര, ടി അബ്ദുല്‍ അസീസ് ഹാജി, തജ്മല്‍ ഹുസൈന്‍ പങ്കെടുക്കും.

6.30 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് നൂറു സ്സാദാത്ത് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സാലിം കോയ സഖാഫി വലിയോറ, പി. എച്ച് അബ്ദുറഹ്‌മാന്‍ ദാരിമി പങ്കെടുക്കും.

ശനി രാവിലെ പത്തിന് എമിനന്‍സ് മീറ്റ് നടക്കും. സിറാജ് ഓൺലൈൻ എഡിറ്റര്‍ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് ഉദ്ഘാടനം ചെയ്യും. ശൗക്കത്ത് ബുഖാരി കശ്മീര്‍ വിഷയാവതരണം നടത്തും. നാലിന് നടക്കുന്ന സൗഹൃദ സംഗമം ടി വി ഇബ്റാഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. കെ സമദ്, റിയാസ് മുക്കോളി, പ്രമോദ് ദാസ്, അഹ്‌മദ് കബീര്‍ സംബന്ധിക്കും. 6.30 ന് ആരംഭിക്കുന്ന ഖുര്‍ആന്‍ സമ്മേളനം കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ സഖാഫി ഊരകം ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും.

ഞായര്‍ രാവിലെ എട്ടിന് ബിരുദധാരികള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ഒമ്പത് മണിക്ക് നാഷണല്‍ മീറ്റ് നടക്കും. 9.30ക്ക് നടക്കുന്ന മുതഅല്ലിം സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, അബ്ദുല്ല അഹ്സനി ചങ്ങാനി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംബന്ധിക്കും. 1.30 ക്ക് നടക്കുന്ന മുല്‍തഖല്‍ ഉലമ പണ്ഡിത സംഗമത്തില്‍ അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍, റഹ്‌മത്തുല്ല സഖാഫി എളമരം, വാസിഅ് ബാഖവി കുറ്റിപ്പുറം സംബന്ധിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന തമിഴ് കോണ്‍ഫറന്‍സ് ട്രിച്ചി ജമാല്‍ മുഹമ്മദ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇസ്മായില്‍ മുഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം ആരംഭിക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ബദ്‌റുസ്സാദാത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ്, വഖ്ഫ്, കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വിശിഷ്ടാതിഥിയാകും. മത- ഭൗതിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ 98 യുവ പണ്ഡിതര്‍ക്കും, സി ബി എസ് ഇ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കിയ 19 ഹാഫിളുകള്‍ക്കുമുള്ള ബിരുദദാനം സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. അബൂ ഹനീഫല്‍ ഫൈസി തെന്നല സന്ദേശം നല്‍കും.

നാലാമത് ഇമാം ബുഖാരി അവാര്‍ഡ് ദാനവും സനദ് ദാന പ്രഭാഷണവും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. മുഹ്യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, കെ. പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, കെ. കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, മാരായമംഗലം അബ്ദുറഹ്‌മാന്‍ ഫൈസി, അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് ത്വാഹ സഖാഫി, എ. പി അബ്ദുല്‍ ഹകീം അസ്ഹരി, സി. പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി സംബന്ധിക്കും.

ബുഖാരി സമ്മേളനങ്ങളുടെ പ്രചരണാര്‍ഥം വ്യത്യസ്ത പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്. നൂറ് ഗ്രാമങ്ങളില്‍ മജ്ലിസുല്‍ വഅള് പ്രഭാഷണ പരമ്പര ശ്രദ്ധേയമായി. ജില്ലക്കകത്തും പുറത്തുമായി നടന്ന പ്രഭാഷണങ്ങള്‍ക്ക് കേരളത്തിലെ പ്രമുഖ പ്രഭാഷകര്‍ നേതൃത്വം നല്‍കി. പാരമ്പര്യം എന്ന പ്രധാന പ്രമേയത്തിന് ഊന്നല്‍ നല്‍കി മതം, രാഷ്ട്രീയം, ഫിലോസഫി, സാഹിത്യം, ശാസ്ത്രം, ആരോഗ്യം തുടങ്ങി നിരവധി തീമുകള്‍ അടിസ്ഥാനപ്പെടുത്തി മൂന്ന് ദിവസങ്ങളിലായ നടന്ന ബി കെ എഫ് (ബുഖാരി നോളജ് ഫെസ്റ്റിവല്‍) സമ്മേളന പ്രചാരണത്തില്‍ വേറിട്ട അനുഭവമായി. നാല് വേദികളിലായി നടന്ന 85 സെഷനുകളില്‍ പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍, യുവ ഗവേഷകര്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 200 ഓളം പേര്‍ അവതാരകരായെത്തി.

സ്ഥാപന പരിസരത്തെ സ്‌നേഹ ജനങ്ങള്‍ സംബന്ധിച്ച ‘സത്കാരം’ അയല്‍പക്ക സംഗമം, കൊണ്ടോട്ടിയിലെ വ്യാപാരികളുടെ സംഗമം, ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ അലുംനി മീറ്റ്, മലപ്പുറം ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ സോണല്‍ കോണ്‍ഫറന്‍സ്, സൈറജ് ജില്ല പ്രചാര പ്രയാണം, ബുഖാരി സ്ഥാപനങ്ങളുടെ കാര്യദര്‍ശികളില്‍ നിന്ന് മണ്‍ മറഞ്ഞു പോയ 20 മഹത്തുക്കളുടെ മഖാം സിയാറത്ത്, വിഭവ സമാഹരണം എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നു.

Latest