konni thaluk office tour
കോന്നി കൂട്ട അവധി: കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു
ഒന്നിച്ച് അവധി എടുത്തത് താലൂക്ക് ഓഫീസില്‍ സേവനം തേടിയെത്തിയ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവത്തിൽ പത്തനംതിട്ട കലക്ടർ ഡോ.ദിവ്യ എസ് അയ്യർ റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗികമായി അവധി എടുത്താണ് ജീവനക്കാര്‍ വിനോദയാത്ര പോയതെങ്കിലും കൂടുതല്‍പേര്‍ ഒന്നിച്ച് അവധി എടുത്തത് താലൂക്ക് ഓഫീസില്‍ സേവനം തേടിയെത്തിയ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോർട്ട് കൈമാറിയത്.
സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്നും നടപടിക്ക് ശുപാര്‍ശയുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അഞ്ച് ദിവസത്തിനകം നല്‍കാനാണ് കലക്ടര്‍ക്ക് മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉത്തരവാദികളായവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സംഭവത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പറഞ്ഞ മന്ത്രി കോന്നിയിലുണ്ടായത് ഗുരുതരമായ കാര്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു.