Kerala
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദ യാത്ര; ആരോപണം നിഷേധിച്ച് ട്രാവല്‍ ഏജന്‍സി
'ഞങ്ങള്‍ നടത്തുന്ന ക്വാറി പ്രവര്‍ത്തനങ്ങളുമായി യാത്രക്ക് ബന്ധമില്ല. ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ വാഹനം ബുക്ക് ചെയ്തത്.'

കോന്നി | കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് ട്രാവല്‍ ഏജന്‍സി. എം എല്‍ എ. കെ യു ജനീഷ് കുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോന്നി വകയാര്‍ മുര്‍ഹര ട്രാവല്‍ ഏജന്‍സി മാനേജര്‍ ശ്യാം വ്യക്തമാക്കി.
ഞങ്ങള്‍ നടത്തുന്ന ക്വാറി പ്രവര്‍ത്തനങ്ങളുമായി യാത്രക്ക് ബന്ധമില്ല. ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ വാഹനം ബുക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദ യാത്ര പോയ ബസ് ക്വാറി ഉടമയുടെതാണെന്നായിരുന്നു എം എല്‍ എയുടെ ആരോപണം. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുകളിലാണോ ക്വാറി മുതലാളിയെന്ന ചോദ്യവും ജനീഷ് കുമാര്‍ ഉന്നയിച്ചിരുന്നു.