Kerala
കൂടത്തായി കേസ്: നെറ്റ്ഫ്‌ളിക്‌സിനും ഫ്‌ളവേഴ്‌സ് ചാനലിനും കോടതി നോട്ടീസ്
കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യു നല്‍കിയ ഹര്‍ജിയിലാണ് വിചാരണ കോടതിയുടെ ഇടപെടല്‍.
കോഴിക്കോട് | കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററിയും ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യു നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ എരഞ്ഞിപ്പാലം സെഷന്‍സ് കോടതി (മാറാട് കോടതി) നെറ്റ്ഫ്‌ളിക്‌സിനും സ്വകാര്യ ചാനലിനും നോട്ടീസ് അയച്ചു. ഫെബ്രുവരി 13ന് പരിഗണിക്കുന്ന കേസില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്.
കേസില്‍ വിചാരണ നടക്കുന്ന വേളയില്‍ ആ വിഷയത്തെ കുറിച്ച് സീരിയലും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് പ്രതിക്കെതിരെ സമൂഹത്തില്‍ തെറ്റായ സന്ദേശം ഉണ്ടാക്കുകയും കേസിന്റെ വിചാരണയെ ഇത് സ്വാധീനിക്കുമെന്നും പറഞ്ഞായിരുന്നു മാത്യൂവിന്റെ ഹര്‍ജി.
കറി ആന്‍ഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി 2023 ഡിസംബര്‍ 22നായിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായത്.