Connect with us

Kerala

കൂളിമാട് പാലം തകര്‍ച്ച; ഊരാളുങ്കലിന് കര്‍ശന താക്കീത്, രണ്ട് എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി

ഹൈഡ്രോളിക് ജാക്കിയുടെ തകാരാറാണ് അപകടത്തിനിടയാക്കിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തി നടത്തിയ സൊസൈറ്റിക്ക് താക്കീത് നല്‍കിയത്.

Published

|

Last Updated

കൂളിമാട് | കൂളിമാട് പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത്. ഹൈഡ്രോളിക് ജാക്കിയുടെ തകാരാറാണ് അപകടത്തിനിടയാക്കിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തി നടത്തിയ സൊസൈറ്റിക്ക് താക്കീത് നല്‍കിയത്. ഇതിന് പുറമെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കുമെതിരെ നടപടിക്ക് പൊതു മരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചിട്ടുണ്ട്.

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ മെയ് 16 നാണ് കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്.

 

Latest