Connect with us

Kerala

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

തൃശൂര്‍|ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലില്‍ കേസെടുത്ത് പോലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സജീവന്‍ കുര്യച്ചിറയാണ് പരാതിക്കാരന്‍.

ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും സംഘവും കയ്യേറ്റം ചെയ്തതായി ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറ പറയുന്നു. സജീവന്‍ കുര്യച്ചിറ തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുദിവസമായി ഡിസിസി ഓഫീസിന് മുന്നിലുണ്ടായ പോസ്റ്റര്‍ പ്രതിഷേധങ്ങളാണ് സംഘര്‍ഷത്തിന്റെ കാരണം.