Connect with us

Kerala

കോതമംഗലം സംഘര്‍ഷം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

മൂന്ന് മാസത്തേക്ക് കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊച്ചി| കഴിഞ്ഞ ദിവസം ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്ന് മാസത്തേക്ക് കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

ഇവര്‍ക്കെതിരെ ചുമത്തിയ രണ്ട് കേസിലും കോടതി ജാമ്യം അനുവദിച്ചു. നേതാക്കള്‍ക്കൊപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം കിട്ടി. ഇതിനു പിന്നാലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിന് നീക്കം. അറസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് വിഷയം മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.

 

 

 

---- facebook comment plugin here -----

Latest