Connect with us

Kerala

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു; നടപടി ജൂലൈ 18 വരെ

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Published

|

Last Updated

കോട്ടയം | കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിറക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രക്കും ജൂലൈ 18 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest