Kottayam
കോട്ടയം കഠിനമായ പകൽ ചൂടിലേക്ക്
കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം കോട്ടയത്തെ താപനില 38.5°C വരെ ഉയർന്നിരുന്നു.

കോട്ടയം| ഫെബ്രുവരി പകുതിയായതോടെ കോട്ടയത്തെ പകൽ താപനില ഉയരുന്നു. ഇന്ന് കോട്ടയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉയർന്ന ചൂട് 36.8 °C രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.45നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
കാലാവസ്ഥാ വകുപ്പിൻ്റെ കണക്കു പ്രകാരം ഇന്നലെ പകൽ 35.2 °C വരെ താപനില ഉയർന്നു.ഇന്ന് പകൽ 12 മണി മുതൽ മൂന്നു മണി വരെ താപനില 35°C ന് മുകളിലായിരുന്നു.
വരും ദിവസങ്ങളിൽ താപനില വീണ്ടും ഉയരുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം കോട്ടയത്തെ താപനില 38.5°C വരെ ഉയർന്നിരുന്നു.
---- facebook comment plugin here -----