Kottayam
ഉംറ നിര്‍വഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയില്‍ നിര്യാതനായി
മുണ്ടക്കയം 31-ാം മൈല്‍ പൈങ്ങന സ്വദേശി തടത്തില്‍ ടി എം പരീദ് ഖാന്‍ (78) ആണ് മരിച്ചത്.
ദമാം | ഉംറ നിര്‍വഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയില്‍ നിര്യാതനായി. മുണ്ടക്കയം 31-ാം മൈല്‍ പൈങ്ങന സ്വദേശി തടത്തില്‍ ടി എം പരീദ് ഖാന്‍ (78) ആണ് മരിച്ചത്.
ഭാര്യ ചാപ്പാത്ത് സലീനയോടും കുടുംബാംഗങ്ങളോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിനായി പ്രവാചക നഗരിയിലെത്തിയതായിരുന്നു. നിസ്‌കാരത്തിനായി മസ്ജിദ് ഖുബയിലെത്തിയപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടന്‍ തന്നെ മദീനയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്. മരുമക്കള്‍: അനീസ, ഷെറീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മദീന ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കും.
---- facebook comment plugin here -----