Connect with us

National

ഇന്ത്യയിലെ ഏറ്റവും മലിനമായ നദി എന്ന കുപ്രസിദ്ധി ഇനി കൂവത്തിന്

ഗുജറാത്തിലെ സാബര്‍മതിയ്ക്ക് രണ്ടാംസ്ഥാനവും ഉത്തര്‍പ്രദേശിലെ ബഹേല മൂന്നാം സ്ഥാനത്തുമാണ്.

Published

|

Last Updated

ചെന്നൈ| ഇന്ത്യയിലെ ഏറ്റവും മലിനമായ നദി എന്ന കുപ്രസിദ്ധി ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവം നദിക്ക്. ഗുജറാത്തിലെ സാബര്‍മതിയ്ക്ക് രണ്ടാംസ്ഥാനവും ഉത്തര്‍പ്രദേശിലെ ബഹേല മൂന്നാം സ്ഥാനത്തുമാണ്.

രാജ്യത്തെ 603 നദികളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര മലിനീകരണനിയന്ത്രണബോര്‍ഡ് (സി.പി.സി.ബി.) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൂവം നദീജലത്തിലെ മാലിന്യം അപകടകരമാംവിധം ഉയര്‍ന്നതാണെന്ന വിവരം നല്‍കിയത്. ജലമലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബി.ഒ.ഡി.) കൂവം നദിയില്‍ ലിറ്ററിന് 345 മില്ലിഗ്രാമാണ്.

 

 

 

Latest