International
അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും വേര്‍തിരിച്ചറിഞ്ഞ് കോഴി ഗിന്നസ് ബുക്കില്‍
ഒരു മിനിറ്റിനുള്ളില്‍ 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് കോഴികളില്‍ ഒന്നായ ലെസി കൂട്ടത്തില്‍ വിജയിയായി.
ബ്രിട്ടീഷ് കൊളംബിയയിലെ ഗബ്രിയോള ദ്വീപിലുള്ള വെറ്ററിനറി ഡോക്ടറായ എമിലി കാരിംഗ്ടണ്‍, കഴിഞ്ഞ വര്‍ഷം മുട്ട ഉല്‍പ്പാദിപ്പിക്കുന്നതിനായി വാങ്ങിയ അഞ്ച് ഹൈലൈന്‍ കോഴികളിലൊന്നാണ് നിറങ്ങളും അക്ഷരങ്ങളും അക്കങ്ങളും വേര്‍ തിരിച്ചറിയാനുള്ള കഴിവിന്റെ പേരില്‍ ഗിന്നസ്ബുക്കില്‍ കയറിയത്.
പലവിധത്തിലുള്ള മാഗ്‌നെറ്റിക് ലെറ്റേഴ്‌സ് അഥവാ കാന്തിക അക്ഷരങ്ങളും തിരിച്ചറിയാന്‍
അക്കങ്ങളും ഉപയോഗിച്ചാണ് എമിലി കോഴികളെ പരിശീലിപ്പിച്ചത്. ഒരു മിനിറ്റിനുള്ളില്‍ ഒരു കോഴിക്ക് തിരിച്ചറിയാവുന്ന ഏറ്റവും കൂടിയ അക്കങ്ങളുമായി ഗിന്നസില്‍ കയറുകയായിരുന്നു ലക്ഷ്യം.
‘ഞാന്‍ പഠിപ്പിച്ച അക്കമോ അക്ഷരമോ കൊത്തുക, മറ്റുള്ളവയെ അവഗണിക്കുക എന്നിവ മാത്രമായിരുന്നു അവരുടെ ജോലി. അവര്‍ കൊത്തേണ്ട അക്ഷരങ്ങളല്ലാത്ത മറ്റ് അക്ഷരങ്ങളുടെ ഒരു കൂട്ടം ഞാന്‍ ചേര്‍ത്താലും, ആദ്യമൊക്കെ അവര്‍ കൊത്തുമായിരുന്നു. പിന്നീട് അതും പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. എമിലി കാരിംഗ്ടണ്‍’ ന്യൂസ് ബുള്ളറ്റിനിനോട് പറഞ്ഞു.
ഒരു മിനിറ്റിനുള്ളില്‍ 6 അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് കോഴികളില്‍ ഒന്നായ ലെസി കൂട്ടത്തില്‍ വിജയിയായി. ഇതിന് ശേഷം ഗിന്നസ് റെക്കോര്‍ഡില്‍ പുതിയ ഒരിനം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. ഒരു മിനിറ്റില്‍ ഒരു കോഴിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചറിയാനാവും എന്ന കാറ്റഗറി.
‘കോഴി അത്രയെളുപ്പം ഇത്തരം തിരിച്ചറിയലുകള്‍ക്ക് വഴങ്ങുന്ന ജീവിയല്ല. മറ്റു വളര്‍ത്തു മൃഗങ്ങളെ വെച്ചു ഇത് കൂടുതല്‍ വികസിപ്പിക്കാനാവും’തന്റെ യൂട്യൂബ് ചാനലായദി തിങ്കിംഗ് ചിക്കനില്‍ തന്റെ കോഴികളുടെ പരിശീലനം വിവരിക്കുന്നതിനിടയില്‍ കാരിംഗ്ടണ്‍പറഞ്ഞു. ലെസിയുടെ ബുദ്ധിയെ ലോകം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.