Kozhikode
ആശാ സമരത്തിന് കോഴിക്കോടിന്റെ ഐക്യദാർഢ്യം
ന്യായമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് നടക്കുന്ന ഈ വനിതാ പോരാട്ടത്തിന് കോഴിക്കോടിന്റെ ഹൃദയപൂർവ്വമായ പിന്തുണയുണ്ടെന്ന് ഡോ.ഖദീജ മുംതാസ് പറഞ്ഞു.

കോഴിക്കോട് | സെക്രട്ടേറിയറ്റിൽ നടക്കുന്ന ആശ വർക്കർമാരുടെ അനിശ്ചിത കാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന കൂട്ടായ്മ ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.
ന്യായമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് നടക്കുന്ന ഈ വനിതാ പോരാട്ടത്തിന് കോഴിക്കോടിന്റെ ഹൃദയപൂർവ്വമായ പിന്തുണയുണ്ടെന്നവർ പറഞ്ഞു. വി.പി.സുഹറ അധ്യക്ഷയായി. എം.എൻ കാരശ്ശേരിയും, കൽപ്പറ്റ നാരായണനും ശബ്ദ സന്ദേശം അയച്ചു.കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നിരാഹാര സമരത്തിൽ ആദ്യ ബാച്ചിൽ പങ്കെടുത്ത ആളുമായ തങ്കമണിയെ കെ.അജിത പൊന്നാട അണിയിച്ചു.
ഡോ.ആസാദ് , ഗ്രോ വാസുവേട്ടൻ, പ്രമോദ് പുഴങ്കര,ടി. ബാലകൃഷ്ണൻ , എൻ വി ബാലകൃഷ്ണൻ , പ്രഫ.എൻ സി ഹരിദാസൻ, അഡ്വ. ജലജ മാധവൻ, ടി.വി രാജൻ,ഇ കെ ശ്രീനിവാസൻ ,അഡ്വ. സാബി ജോസഫ് , പി.കെ.തോമസ്, ബിജു ആന്റണി, പി.ടി. ഹരിദാസ് , വേണുഗോപാലൻ കുനിയിൽ, മുസ്തഫ പാലാഴി, മുബീന വാവാട്, അംബിക, തൽഹത് വെള്ളയിൽ, കെ.പി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് സലിം സ്വാഗതവും പി.കെ.പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു.