police case against student
കോഴിക്കോട് അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
സ്‌കൂളിലെ സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു അഭ്യാസ പ്രകടനം

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ അപകടകരമായി വാഹനം ഓടിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ നടത്തിയ വാഹന അഭ്യാസ പ്രകടനത്തിനിടെ ബൈക്കില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ തെറിച്ചുവീണിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കേസെടുത്ത് അന്വേഷണം തുടങ്ങി. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഫൈന്‍ ഇടാക്കാനാണ് തീരുമാനം.
സ്ൂകളിലെ സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെയാണ് വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ അഭ്യാസപ്രകടനം നടത്തിയത്. വേഗത്തില്‍ വന്നിരുന്ന കാര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. വാഹനം ഓടിച്ച വിദ്യാര്‍ത്ഥികളില്‍ ലൈസെന്‍സ് ഉള്ളവരും ഇല്ലാത്തവരും ഉള്ളതായി കണ്ടെത്തി. ലൈസന്‍സില്ലാത്തവരുടെ രക്ഷാകര്‍ത്തക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തല്‍.