Connect with us

From the print

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോട് വിമാനത്താവളത്തിന് ഏഴാം സ്ഥാനം

കേരളത്തിൽ ഒന്നാം സ്ഥാനം കൊച്ചിക്ക്; രണ്ടാം സ്ഥാനത്ത് കരിപ്പൂർ

Published

|

Last Updated

കൊണ്ടോട്ടി | ഇന്ത്യയിൽ കഴിഞ്ഞ ഒരുവർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ പ്രയോജനപ്പെടുത്തിയ വിമാനത്താവളങ്ങളിൽ കോഴിക്കോടിന് ഏഴാം സ്ഥാനം. കേരളത്തിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ജൂലൈ വരെയുള്ള 12 മാസത്തെ കണക്കാണിത്. 2,64,518 അന്താരാഷ്ട്ര യാത്രക്കാരാണ് കോഴിക്കോട് വിമാനത്താവളം പ്രയോജനപ്പെടുത്തിയത്.

കേരളത്തിൽ ഒന്നാം സ്ഥാനം കൊച്ചിക്കാണ്. 4,55,677 പേരാണ് കൊച്ചി വിമാനത്താവളം പ്രയോജനപ്പെടുത്തിയത്. ഇന്ത്യയിൽ ഒന്നാം സ്ഥാനം ഡൽഹിക്കാണ്. 17, 19,616 പേർ. രണ്ടാം സ്ഥാനം മുംബൈക്കും (12,82,465 പേർ) മൂന്നാം സ്ഥാനം ചെന്നൈക്കുമാണ്. (5,03, 506 പേർ) ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ബ്രാക്കറ്റിൽ. ബെംഗളൂരു: (4 ,44,759 ) ഹൈദരാബാദ്: (4 ,02,007) തിരുവനന്തപുരം: (2,05, 054) കൊൽക്കത്ത: (2,04,8 97) അഹമ്മദാബാദ്: (1,67,329).

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഡൽഹിക്കും (46,64,147) രണ്ടാം സ്ഥാനം മുംബൈക്കും (30,88,116) മൂന്നാം സ്ഥാനം ബെംഗളൂരുവിനും (28,47,201 ) ആണ്. മറ്റ് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം ഹൈദരാബാദ് (18, 64,202), കൊൽക്കത്ത (15, 35,285), ചെന്നൈ 13,10,123), പുണെ(8,34,229), അഹമ്മദാബാദ് (8,33,098), ഗുവാഹത്തി (5,0 9,093), ഗോവ (4,84,144).
അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാരുടെ എണ്ണം വിവിധ വിമാനത്താവളങ്ങളിൽ: ഡൽഹി (63,83,763), മുംബൈ (43,70,581), ബംഗളൂരു (32,91,960), ഹൈദരാബാദ് (22,66,209), ചെന്നൈ (18,13,638), കൊൽക്കത്ത (17,40 182), അഹമ്മദാബാദ് (10,00, 424), കൊച്ചി (9,04, 560 ), പുണെ (8,49,653), ഗുവാഹത്തി: 5,14,560).

Latest