Connect with us

Kozhikode

ലഹരി വ്യാപനത്തിനെതിരെ കോഴിക്കോട്ട് സര്‍വകക്ഷി കൂട്ടായ്മ

ജനുവരി ഒന്നിന് ജനകീയ റാലി

Published

|

Last Updated

കോഴിക്കോട് | ലഹരി വ്യാപനത്തിനും ബീച്ചിലും പരിസരത്തുമുള്ള സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടത്തിനുമെതിരെ കോഴിക്കോട്ട് സര്‍വകക്ഷി കൂട്ടായ്മ രംഗത്തിറങ്ങുന്നു. സിയസ്‌കോ ഹാളില്‍ ചേര്‍ന്ന ജാഗ്രതാ സമിതി തീരുമാനപ്രകാരമാണ് ജനങ്ങള്‍ ഒന്നിക്കുന്നത്.

ഈ മാസം 25ന് വനിതകള്‍ക്ക് മാത്രമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനുവരി ഒന്നിന് ലഹരിക്കെതിരെ വലിയ രീതിയിലുള്ള ജനകീയ റാലി നടത്തും.

വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. സൗത്ത് ബീച്ച് കോസ്റ്റ് ഗാര്‍ഡ് പോലീസ് ഓഫീസര്‍മാരായ വിനീത്, സജ്ന സംബന്ധിച്ചു.

കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ ചെയര്‍മാനും നൗഷാദ് ജനറല്‍ കണ്‍വീനറും എം വി ഫസല്‍ റഹ്്മാന്‍ ട്രഷററും വാര്‍ഡ് കണ്‍വീനര്‍ കെ സലീം കോ- ഓര്‍ഡിനേറ്ററുമായി സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

 

Latest