Kerala
കോഴിക്കോട് ആംബുലന്‍സ് ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗി വെന്തുമരിച്ചു
കോഴിക്കാട് മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
കോഴിക്കോട്| കോഴിക്കോട് നഗരത്തില്‍ രോഗിയുമായി പോയ ആംബുലന്‍സ് ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി അപകടം. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. കോഴിക്കാട് മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്.
ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്തു തന്നെ മരിച്ചു. മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇലക്ട്രിക് പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. കനത്ത മഴയും അപകടത്തിന് കാരണമായി.