Connect with us

kozhikode beach

കോഴിക്കോട് ബീച്ച് തുറന്നു; സന്ദര്‍ശകരുടെ തിരക്ക്

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു

Published

|

Last Updated

കോഴിക്കോട്  | കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു. അതേ സമയം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു.തുറന്ന ആദ്യ ദിനം തന്നെ രാവിലെ മുതല്‍ ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്കാണ്.

വ്യായാമം ചെയ്യുന്നവര്‍ക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും നവീകരണം പൂര്‍ത്തിയായ ശേഷം ബീച്ച് പൂര്‍ണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക. മാസ്‌കും സാമൂഹിക അകലും നിര്‍ബന്ധമാണ്.

തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരില്‍നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകള്‍ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്‌

Latest