Covid vaccination
മുഴുവൻ ഭിന്നശേഷിക്കാർക്കും രണ്ട് ഡോഡ് വാക്സിൻ നൽകിയ ആദ്യ ജില്ലയായി കോഴിക്കോട്
രണ്ടാം ഘട്ട യജ്ഞത്തിൽ 10,759 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
കോഴിക്കോട് | മുഴുവൻ ഭിന്നശേഷിക്കാർക്കും രണ്ടു ഡോഡ് വാക്സിൻ നൽകുന്ന ആദ്യ ജില്ലയായി റെക്കോർഡിട്ട് കോഴിക്കോട്. മെയ് 29 ന് ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി ഒന്നാം ഡോസ് വാക്സിൻ ഡ്രൈവ് നടത്തിയിരുന്നു. അന്നേ ദിവസം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. 8,953 പേർ ഒറ്റ ദിവസത്തെ ഡ്രൈവിൽ പങ്കെടുത്തു.
ആഗസ്റ്റ് 26ന് നടന്ന രണ്ടാം ഘട്ട യജ്ഞത്തിൽ രണ്ടാമത്തെ ഡോസ് നൽകി. ഒന്നാം ഡോസ് ലഭിക്കാത്തവർക്കും അന്നേ ദിവസം അതും നൽകിയാണ് വാക്സിൻ യജ്ഞം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട യജ്ഞത്തിൽ 10,759 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഡി എം ഒ, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, നാഷണൽ ട്രസ്റ്റ്, സാമൂഹിക സുരക്ഷാ മിഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു വാക്സിൻ യജ്ഞം പൂർത്തീകരിച്ചത്.
---- facebook comment plugin here -----