Connect with us

Kerala

കോഴിക്കോട്ട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 56 കിലോ, രണ്ടുപേര്‍ അറസ്റ്റില്‍

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്‌

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് വന്‍ കഞ്ചാവ് വേട്ട. നഗരത്തിലെ മാവൂര്‍ റോഡ്, മാത്തറ എന്നിവിടങ്ങളില്‍ നിന്നായി 56 കിലോ കഞ്ചാവ് പിടികൂടി. മാവൂര്‍ റോഡില്‍ നിന്നു മാത്രമായി 52 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ ബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ഫൈസല്‍ എന്നീ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റിലായി. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ബെംഗളൂരുവില്‍ നിന്ന് വില്‍പനയ്ക്കായി കഞ്ചാവ് എത്തിച്ച ചക്കുംകടവ് സ്വദേശി മര്‍ഷിദ് അലിയെ മാത്തറയില്‍ പോലീസ് പിടികൂടി.

 

 

 

---- facebook comment plugin here -----

Latest