Connect with us

Kerala

കോഴിക്കോട്ട് കോവിഡ് മരണം; ജാഗ്രതയിൽ കുന്നമ്മൽ പഞ്ചായത്ത്

വാർധക്യസഹജമായ അസുഖങ്ങളുമായി ഒരുമാസത്തിലേറയായി വീട്ടിൽ ചികിത്സയിലായിരുന്നു കുമാരൻ

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കുന്നുമ്മൽ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കളിയാട്ട് പറമ്പത്ത് കുമാരനാണ് (77) ശ്വാസംമുട്ട് അധികമായതിനെ തുടർന്ന് ആശുപത്രിയിലാവുകയും തുടർന്ന് മരണപെടുകയും ചെയ്തത്. വാർധക്യസഹജമായ അസുഖങ്ങളുമായി ഒരുമാസത്തിലേറയായി വീട്ടിൽ ചികിത്സയിലായിരുന്നു കുമാരൻ.

കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ വെച്ച് മരിച്ച ഇയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിച്ചു. ആശുപത്രിയിൽ കുമാരനൊപ്പം കൂട്ടിരുന്ന ബന്ധുവിന്റെ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവാണ്. കുമാരന് കൂടുതൽ പേരുമായി സമ്പർക്കമില്ലാത്തതിനാൽ നിലവിൽ ആശങ്കപെടാനുള്ള സാഹചര്യമില്ലെന്നാണ് ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മരണവീട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടിട്ടുണ്ട്.

Latest