Kerala
കോഴിക്കോട് മുതലക്കളത്തെ തീപ്പിടിത്തം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു
വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം
കോഴിക്കോട് | കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ ജീവനക്കാരന്‍ മരിച്ചു. താളിയംകുണ്ട് ആറ്റുപുറത്ത് ഖുത്തുബുദ്ധീന്‍ (മാനുപ്പ 40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്നു. പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ, സഹോദരങ്ങള്‍: ഷിര്‍ജാസ്, ഫാത്തിമ, നസീറ.
വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. പാചകവാതക സിലിണ്ടറിലേക്കുള്ള പൈപ്പ് ലീക്കായതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. സംഭവസമയത്ത് രണ്ട് തൊഴിലാളികളായിരുന്നു കടയിലുണ്ടായത്. കടയിലെ അഥിതി തൊഴിലാളി അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.എന്നാല്‍ മുത്തലിബ് കടയ്ക്കകത്ത് കുടുങ്ങി.
ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പേസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.