Kerala
കോഴിക്കോട്ട് ലഹരി മരുന്ന് വേട്ട: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
നല്ലളം സി കെ ഹൗസില്‍ ഷാക്കില്‍ (29), പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റിക്‌സി (29) എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ എക്‌സൈസ് നടത്തിയ ലഹരി മരുന്ന് പരിശോധനയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നല്ലളം സി കെ ഹൗസില്‍ ഷാക്കില്‍ (29), പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റിക്‌സി (29) എന്നിവരാണ് അറസ്റ്റിലായത്. ഷാക്കിലിനെ കൊളത്തറയില്‍ വെച്ചാണ് 14 ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത എം ഡി എം എക്ക് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. ചില്ലറ വില്‍പനക്കായി എം ഡി എം എ എത്തിച്ചുകൊടുക്കുന്നയാളാണ് ഷാക്കില്‍.
ഇരുചക്ര വാഹനത്തില്‍ ലഹരി വില്‍പന നടത്തുന്നതിനിടെയാണ് നൈജല്‍ റിക്‌സി (29) നെ 70 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ അരലത്തോളം രൂപ വില വരും. ഇയാള്‍ ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ പേരില്‍ മുമ്പും ലഹരി മരുന്ന് കേസ് ഉണ്ടായിരുന്നതായി എക്സൈസ് സംഘം പറഞ്ഞു.
ഉത്തരമേഖലാ എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് മേധാവി കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത് ബാബുവിന്റെയും ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പ്രജിത്തിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി, ഉത്തരമേഖലാ എക്സൈസ് സ്‌ക്വാഡ് എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.