Connect with us

HOLIDAY

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

യൂനിവേഴ്സിറ്റി, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണിതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇന്നും നാളെയും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. യൂനിവേഴ്സിറ്റി, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

ഈ ദിവസങ്ങൾ അവധി ആഘോഷങ്ങൾക്കുള്ള അവസരമാകരുത്. അനാവശ്യ യാത്രകൾ, ഒത്തുചേരലുകൾ നിർബന്ധമായും ഒഴിവാക്കുക. ജാഗ്രതയാണ് പ്രതിരോധമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
---- facebook comment plugin here -----

Latest