Connect with us

Kerala

കോഴിക്കോട് ഈങ്ങാപ്പുഴ കൊലപാതകം; പ്രതി യാസിര്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നും നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്

Published

|

Last Updated

കോഴിക്കോട്  | താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നും നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യവീട്ടിലെത്തി ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കളേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇതിന് ശേഷം ഇവിടെ നിന്നും യാസില്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയം മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.