Connect with us

Kerala

കോഴിക്കോട് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി

കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്.

Published

|

Last Updated

കോഴിക്കോട്  \ കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്.

നാല് ദിവസം മുന്‍പാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്. ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാന്‍ സമീപത്തെല്ലാം ബൈജു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മഴയും വെയിലും ഒക്കെ കൊള്ളുന്നതായതുകൊണ്ട് പ്രത്യേക മെറ്റല്‍ ഉപയോഗിച്ചിട്ടാണ് കണ്ണട നിര്‍മ്മിച്ചത് എന്നു ബൈജു പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ കള്ളനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു. ഗാന്ധിജിയുടെ 150ആം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. ഗാന്ധി സ്‌ക്വയര്‍ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്.

---- facebook comment plugin here -----

Latest