Kasargod
കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍: അമിത നിരക്ക് ഒഴിവാക്കണം- മുഹിമ്മാത്ത് പ്രവാസി സംഗമം
ഇത്തവണത്തെ ഉയര്‍ന്ന നിരക്ക് തീര്‍ഥാടകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. നിരക്ക് നിശ്ചയിക്കാന്‍ റീ ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
മുഹിമ്മാത്തില്‍ സംഘടിപ്പിച്ച പ്രവാസി-പൂര്‍വ പ്രവാസി സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തുന്നു.
പുത്തിഗെ | മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ നിന്നും അമിത വിമാനടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുഹിമ്മാത്ത് പ്രവാസി-പൂര്‍വ പ്രവാസി സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരോടുള്ള വലിയ ദ്രോഹമാണ് ഈ ഉയര്‍ന്ന നിരക്ക്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ഇത്തവണത്തെ ഉയര്‍ന്ന നിരക്ക് തീര്‍ഥാടകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. നിരക്ക് നിശ്ചയിക്കാന്‍ റീ ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ കൂട്ട പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
ഹാജി അമീറലി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ രാജ്യങ്ങളിലെ പ്രവാസി-പൂര്‍വ പ്രവാസി നേതാക്കളായ സയ്യിദ് ശിഹാബ് തങ്ങള്‍, കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ, ഇത്തിഹാദ് മുഹമ്മദ് ഹാജി, സി എം എ ചേരൂര്‍, നുഹ്മാന്‍ കൊല്ലമ്പാടി, നടുബയല്‍ മുഹമ്മദ് ഹാജി, അബ്ദുല്ല ഗുണാജെ, അബ്ദുല്‍ ലത്തീഫ് മദനി കുബണൂര്‍, സൈനുദ്ധീന്‍ കുമ്പോല്‍, ഖാലിദ് കുമ്പോല്‍, അബ്ദുല്‍ റഹ്മാന്‍ കട്ട്‌നടുക്ക, സുല്‍ത്താന്‍ മഹ്മൂദ്, എ എം കന്തല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി ആലംപാടി, ഡി എ ചള്ളങ്കയം, ഡി എം മുഹമ്മദ്, അബ്ദുല്ല സുഹ്രി തുപ്പക്കല്‍, കെ കെ അബ്ബാസ് ഹാജി കൊടിയമ്മ, സിദ്ധീഖ് ഹാജി ഉളുവാര്‍, നൗഷാദ് അമാനി, ഷഫീഖ് ശാന്തിപ്പള്ളം, ഹനീഫ് കളത്തൂര്‍, അലി ഹാജി കന്തല്‍, മുഹമ്മദ് ഹാജി ബന്നംങ്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.