Kerala
കോഴിക്കോട് ആരോഗ്യപ്രവര്‍ത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
![](https://assets.sirajlive.com/2024/05/death-12-950x538.jpg)
കോഴിക്കോട് | കോഴിക്കോട് വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയില്‍ അന്‍പതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
---- facebook comment plugin here -----