Connect with us

Kerala

കലാ മാമാങ്കത്തിന് കോഴിക്കോട് ഇന്ന് തുടക്കമാകും

24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്.

Published

|

Last Updated

കോഴിക്കോട്  | അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിര്‍ത്തിയില്‍ നിന്ന് ഏറ്റുവാങ്ങി വര്‍ണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു.

കൊവിഡിന് ശേഷമുള്ള കലോത്സവമെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. വന്‍ ജനപങ്കാളിത്തമാണ് കലോത്സവ നഗരിയിലേക്ക് ഒഴുകുക.

Latest