Connect with us

Kerala

കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടം; നിര്‍മാണത്തില്‍ അപാകതയില്ലെന്ന് കമ്പനി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയില്ലെന്ന അവകാശവാദവുമായി നിര്‍മാണ കമ്പനി. ഗുണനിലവാര പരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാറിന് കൈമാറിയതെന്ന് കെട്ടിടം പണിത കെ വി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വ്യക്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. നിര്‍മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നതാണെന്നും കമ്പനി ഡയറക്ടര്‍ കെ ജെ പോള്‍ പറഞ്ഞു. അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടാവുകയെന്നും ഡയറക്ടര്‍ പ്രതികരിച്ചു.

അതിനിടെ, കെ എസ് ആര്‍ ടി സി കെട്ടിട സമുച്ചയ നടത്തിപ്പുമായി മുന്നോട്ട് പോകുമെന്ന് അലിഫ് ബില്‍ഡേഴ്‌സ് വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ ബലക്ഷയം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.