cpm eranakumal district confrence
കോഴിക്കോട് ലീഗ് നടത്തിയത് പ്രവര്‍ത്തനം മതത്തെ അടിസ്ഥാനമാക്കി എന്ന പ്രഖ്യാപനം: കോടിയേരി
'ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍ എസ് എസ്; ഹിന്ദു രാജ്യമെന്ന് കോണ്‍ഗ്രസ്'- എന്താണ് വിത്യാസം?
കളമശ്ശേരി | അധികാരം നഷ്ടപ്പെട്ട മുസ്ലിം ലീഗ് മുസ്ലിം വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തെ അടിസ്ഥാനമാക്കി മാത്രമാണ് ലീഗ് പ്രവര്‍ത്തിക്കുക എന്ന പ്രഖ്യാപനമാണ് കോഴിക്കോട് കടപ്പുറത്ത് ആവര്‍ നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് ഇപ്പോള്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. സി പി എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖ്ഫിന്റെ പേര് പറഞ്ഞ് പള്ളികള്‍ രാഷ്ട്രീയവേദിയാക്കാനുള്ള ലീഗിന്റെ ശ്രമം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ജിഫ്രി മുത്തുക്കോയ തങ്ങളും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്നാണ് ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയത്. എന്നാല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കാനാണ് ലീഗ് ശ്രമിച്ചത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും തെറിവിളിക്കാനും തങ്ങള്‍ മതത്തിന്റെ പാര്‍ട്ടി മാത്രമാണെന്ന് പ്രഖ്യാപിക്കാനും ലീഗ് സമ്മേളനത്തെ മാറ്റി.
വഖ്ഫ് ബോര്‍ഡ് പ്രശ്‌നം എന്താണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വലിയ തോതില്‍ വഖ്ഫ് ഭൂമി കൈയേറിയിട്ടുണ്ടെന്നും ഇത് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുക. സി പി എം വിരുദ്ധ വികാരം ഉണ്ടാക്കാമെന്നാണ് ലീഗ് കരുതുന്നതെങ്കിലും കേരളത്തില്‍ ഇത് നടക്കില്ല. 1957ലെ വിമോചന സമരകാലമല്ല ഇതെന്ന് ലീഗ് ഓര്‍ത്താല്‍ നന്ന്. ഇത്തരം നീക്കങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് സി പി എമ്മിനുണ്ട്. കേരളം എല്ലാ മതവിഭാഗങ്ങള്‍ക്കും സുരക്ഷിതമായ ഇടമാണെന്നും കോടിയേരി പറഞ്ഞു.
ആര്‍ എസ് എസ് പറയുന്നു ഇവിടെ ഹിന്ദു രാഷ്ട്രം വേണമെന്ന്. അപ്പോള്‍ കോണ്‍ഗ്രസ് പറയുന്നു ഹിന്ദു രാജ്യമാണ് വേണ്ടതെന്ന്. ഇത് രണ്ടും തമ്മില്‍ എന്ത് വിത്യാസമാണുള്ളതെന്ന് കോടിയേരി ചോദിച്ചു. ഹിന്ദുക്കള്‍ ഇന്ത്യ ഭരിക്കണമെന്ന ആര്‍ എസ് എസ് നിലപാടാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് രാഹുല്‍ പരസ്യായി പറയുന്നു. ഇത് എ ഐ സി സി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണോ?. മന്‍മോഹന്‍ സിംഗിനെ പോലുള്ളവര്‍ക്ക് ഇനി എവിടേയാണ് കോണ്‍ഗ്രസില്‍ സ്ഥാനം.
കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് യോജിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടിനോട് ലീഗിന്റെ സമീപനം എന്താണ്?. രാഷ്ടീയ പാര്‍ട്ടികള്‍ ഹിന്ദുത്വ താത്പര്യം സംരക്ഷിക്കണമെന്നാണ് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞത്. ജയ്പൂരിലെ പ്രസംഗത്തോടെ രാഹുല്‍ ഗാന്ധി നടത്തിയ് ആര്‍ എസ് എസ് താത്പര്യമാണ് സംരക്ഷിക്കുകയെന്ന പ്രഖ്യാപനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.