Business
റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി കോഴിക്കോട് ലുലുമാള്‍; മുഖ്യാതിഥിയായി ശൗര്യ ചക്ര ജേതാവ് സുബൈദാര്‍ പി വി മനീഷ്
പരേഡിനെ സുബൈദാര്‍ മനീഷ് പി വി സല്യൂട്ട് ഏറ്റുവാങ്ങി അഭിവാദ്യം ചെയ്തു.
കോഴിക്കോട് ലുലു മാളില്‍ റിപ്പബ്‌ളിക്ക് ദിന ആഘോഷത്തിന് തുടക്കമിട്ട് ശൗര്യ ചക്ര ജേതാവ് സുബൈദാര്‍ മനീഷ് പി.വി ദേശീയ പതാക ഉയര്‍ത്തുന്നു.
കോഴിക്കോട്|രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി കോഴിക്കോട് ലുലുമാള്‍. ശൗര്യ ചക്ര ജേതാവ് സുബൈദാര്‍ മനീഷ് പി വി മുഖ്യതിഥിയായി. രാവിലെ 8 മണിക്ക് സുബൈദാര്‍ മനീഷ് മാളില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കി. ജീവന്‍ ബലി നല്‍കി രാജ്യം കാത്ത ഓരോ സ്വാതന്ത്ര്യസമരസേനാനികളുടേയും ഓര്‍മയാണ് റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിവിധ പ്‌ളാറ്റൂണുകളില്‍ അണി നിരന്ന മാളിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ പരേഡും അരങ്ങേറി. പരേഡിനെ സുബൈദാര്‍ മനീഷ് പി വി സല്യൂട്ട് ഏറ്റുവാങ്ങി അഭിവാദ്യം ചെയ്തു.
മികച്ച പ്‌ളാറ്റൂണിനുള്ള പുരസ്‌കാരവു ചടങ്ങില്‍ സമ്മാനിച്ചു. മികച്ച ഡ്രില്‍ പുരുഷ വിഭാഗം, മികച്ച ഡ്രില്‍ വനിതാ വിഭാഗം, മികച്ച ഔട്ട് സോഴ്‌സിങ്ങ് ഏജന്‍സി ഇനത്തിലും മികച്ച കോണ്ടിനെന്റ് വിഭാഗത്തിലും വിജയികളെ തെരഞ്ഞെടുത്തു.
ചടങ്ങില്‍ ലുലു മാളിന് വേണ്ടി സുബൈദാര്‍ മനീഷ് പി വിയെ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടില്‍ ആദരിച്ചു. ദേശഭക്തി ഗാനത്തിന്റെ അകമ്പടിയോടെയാണ് ദേശീയ പതാക മാളില്‍ ഉയര്‍ത്തിയത്. പതാക ഉയര്‍ത്തല്‍ വേളയില്‍ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ മാള്‍ ജീവനക്കാര്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. തുടര്‍ന്ന് ജീവനക്കാരുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനം ആലപിച്ചു.
കോഴിക്കോട് ലുലുമാള്‍ റീജണല്‍ ഡയറക്ടര്‍ ഷരീഫ് മാട്ടില്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷരീഫ് സെയ്ദു, മാള്‍ മാനേജര്‍ അരുണ്‍ദാസ്, പി ആര്‍ ഒ രൂപേഷ്, സെക്യൂരിറ്റി മാനേജര്‍ പി ടി ബാലന്‍, മാള്‍ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ ടി രാജേഷ്, മാൾ സെക്യൂരിറ്റി ഓഫീസർ അൻഷാദ് നാസിർ, മാർക്കറ്റിംഗ് മാനേജർ ജീവൻ, ഹൈപ്പര്‍ വിഭാഗം സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജര്‍ ജിജോ വി തുടങ്ങിയവര്‍ സംബന്ധിച്ചു.