Connect with us

Kerala

കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം: ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു

യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ എൻ ജി ഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താനാണ് സമിതി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചത്. യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ എൻ ജി ഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താനാണ് സമിതി.

അതിജീവിതയ്‌ക്കൊപ്പം നിന്ന വാര്‍ഡിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറെയാണ് ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയത്. സസ്‌പെന്‍ഡ് ചെയ്യിക്കുമെന്നായിരുന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. അതേയസമയം, ആരോപണം എന്‍ ജി ഒ. യൂണിയന്‍ നിഷേധിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വെച്ച് ആശുപത്രി ജീവനക്കാരന്‍ വടകര സ്വദേശി ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. മാർച്ച് 18ന് രാവിലെ ആറു മണിക്കും 12 മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Latest