Connect with us

Kerala

കോഴിക്കോട് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ നഗ്നയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

ഈ വീട്ടില്‍നിന്ന് ലഹരിമരുന്നായ എം ഡി എം എയും കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് |  ഇന്ന് രാവിലെ കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ നഗ്നയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഈ വീട്ടില്‍നിന്ന് ലഹരിമരുന്നായ എം ഡി എം എയും കണ്ടെത്തിയിട്ടുണ്ട്

കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന

ഇയാള്‍ക്കായി തിരച്ചില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയില്‍നിന്ന് പോലീസ് മൊഴി ശേഖരിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു