Kerala
കൈക്കൂലി വാങ്ങിയ കോഴിക്കോട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വിജിലന്‍സ് പിടിയില്‍
പേരാമ്പ്ര മുയ്‌പോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയില്‍ ആയത്

കോഴിക്കോട് | മിനറല്‍ വാട്ടര്‍ ഏജന്‍സി തുടങ്ങാന്‍ കൈക്കൂലി വാങ്ങിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പേരാമ്പ്ര മുയ്‌പോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയില്‍ ആയത്. ഫറോക്കില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം വ്യാപാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. അവര്‍ നല്‍കിയ പണം കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ തെളിവുകളോടെ പിടികൂടിയത്.
---- facebook comment plugin here -----