Connect with us

murder and suicide

കോഴിക്കോട് എൻ ഐ ടി ജീവനക്കാരൻ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു; സംഭവം സ്റ്റാഫ് ക്വാർട്ടേഴ്സിൽ

മകനെയും കൊല്ലാൻ ശ്രമിച്ചു.

Published

|

Last Updated

കോഴിക്കോട് | കട്ടാങ്ങൽ എൻ ഐ ടിയിലെ ജീവനക്കാരൻ ക്വാർട്ടേഴ്സിൽ വെച്ച് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. മകനെയും കൊല്ലാൻ ശ്രമിച്ചു. സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ഗ്യാസ് സിലിൻഡർ തുറന്ന് വിടുകയും തീകൊടുക്കുകയുമായിരുന്നു. പൊള്ളലേറ്റാണ് ഭർത്താവ് മരിച്ചത്. എൻ ഐ ടി ജീവനക്കാരായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. ലില്ലിയുടെ മൃതദേഹത്തിനും പൊള്ളലേറ്റിട്ടുണ്ട്.

പുലർച്ചെ നാലോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. പിന്നീടാണ് കൊലപാതകമാണെന്ന് മനസ്സിലായത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിൻഡർ തുറന്നുവിട്ടതിന് ശേഷം കട്ടിലിൽ കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് ഉറങ്ങി കിടന്ന മകനെയും തലയിണ വെച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ തീ കൊളുത്തിയത്. ഇയാൾ മുറിയിൽ തീ ഇടുന്ന സമയം അടുക്കളയിലെ വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്.

ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയിൽ പൊള്ളലേൽക്കുക മാത്രമാണ് ചെയ്തത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഇന്നലെ വീട്ടിൽ നിന്നും പഠിക്കുന്ന കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയിരുന്നു. പോലീസ് അസിസ്റ്റന്റ് കമ്മീഷൻ സുദർശൻ, ഫയർഫോഴ്‌സ്, സി ഐ യൂസഫ് നടത്തറമ്മൽ , കുന്ദമംഗലം എസ് ഐ അശ്റഫ്, എസ് ഐ അബ്ദുർറഹ്മാൻ തുടങ്ങിയവർ സ്ഥലത്തു എത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest