Kerala
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ പിഴയിട്ട് കോഴിക്കോട് എന്‍ ഐ ടി
എന്‍ ഐ ടി യില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂവിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി

കോഴിക്കോട് | കോഴിക്കോട് എന്‍ ഐ ടിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ പിഴ ചുമത്തി. സമരം കാരണം സ്ഥാപനത്തിന് നഷ്ടമുണ്ടായെന്ന് കാണിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്‍ ഐ ടി യില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂവിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം നയിച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പിഴയടക്കുന്നില്ലെങ്കില്‍ കാരണംകാണിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
കാമ്പസിലെ രാത്രികാല കര്‍ഫ്യൂവിനെതിരെയും രാത്രി 11 മണിക്ക് കാന്റീന് അടച്ചിടുന്നതിനെതിരെയുമായിരുന്നു വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കാമ്പസിന്റെ പ്രധാന ഗേറ്റ് ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു. ഇതെല്ലാം സ്ഥാപനത്തിന് വലിയ നഷ്ടമുണ്ടാക്കിയെന്നാണ് അധികൃതരുടെ നിലപാട്.